തപാൽ ജീവനക്കാരെ ആദരിച്ചു
1599374
Monday, October 13, 2025 6:21 AM IST
മീനങ്ങാടി: ദേശീയ തപാൽ ദിനാചരണത്തിന്റെ ഭാഗമായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു.
മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാർഡുകളുമായി തപാൽ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ് മാസ്റ്റർ എ.ആർ. വസന്തയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നുചേർന്ന യോഗത്തിൽ പിടിഎ പ്രസിഡന്റ് എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
എഴുത്തുകാരൻ ഡോ. ബാവ കെ. പാലുകുന്ന്, കവിയും പോലീസ് ഉദ്യോഗസ്ഥനുമായ സിജു സി. മീന, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ റജീന ബക്കർ, പി.പി. അലി അക്ബർ, തപാൽ ജീവനക്കാരായ വി.പി. പ്രജിത, ലിന്റ കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. തപാൽ ദിനാശംസ നേർന്ന് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കും കാർഡുകൾ അയച്ചു.