ദീപിക കളർ ഇന്ത്യ സീസൺ 4 വയനാട് ജില്ലാതല വിജയികൾ
1599347
Monday, October 13, 2025 5:31 AM IST
അഖണ്ഡഭാരതത്തിന്റെ മുഖചിത്രമെഴുതാന്‍ പത്തുലക്ഷം വിദ്യാര്‍ഥികള്‍ അണിനിരന്ന ചിത്രരചനാമത്സരമായിരുന്നു ദീപിക കളര്‍ ഇന്ത്യ സീസണ് 4. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 79-ാം വാര്‍ഷികത്തില്‍ "നാം എല്ലാവരും ഒന്നാണ്, സഹോദരി സഹോദരങ്ങളാണ്' എന്ന ചിന്ത വിദ്യാര്‍ത്ഥികളില്‍ എത്തിക്കാനാണ് "കളര്‍ ഇന്ത്യ' ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. ജന്മനാടിനോടുള്ള സ്നേഹവും അഖണ്ഡതാബോധവും പുതിയ തലമുറയില്‍ ഉണര്‍ത്താന്‍ "കളര്‍ ഇന്ത്യ'യിലൂടെ ദീപിക ലക്ഷ്യംവച്ചു.
മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക രാഷ്ട്രസേവനത്തിന്റെയും ദേശീയോദ്ഗ്രഥന പ്രവര്‍ത്തനങ്ങളുടേയും 139-ാം വാര്‍ഷികം ആഘോഷിച്ച അവസരത്തില്‍ ഭാവി ഭാരതത്തിന്റെ സ്വപ്നസൂനങ്ങളായ കുട്ടികളെ "നാം ഒരു കുടുംബം' എന്ന സന്ദേശവുമായി "ഒരേയൊരിന്ത്യ, ഒരൊറ്റ ജനത' എന്ന ബോധത്തില്‍ നയിക്കാന്‍ കൂടിയാണ് മത്സരം സംഘടിപ്പിച്ചത്.
വിദ്യാര്‍ഥികളുടെയും പൊതുസമൂഹത്തിന്റെയും ഭാവി നശിപ്പിക്കുന്ന ലഹരിക്കെതിരേ ബാലചേതനകളെ ഉണര്‍ത്തുക, ലോകസമാധാനം തകര്‍ക്കുന്ന യുദ്ധങ്ങള്‍ അവസാനിപ്പിക്കുക, എല്ലാ മനുഷ്യനും സൗഹാര്‍ദത്തില്‍ ഒരുമിക്കുക, പൊതുസമൂഹബോധം ഉണര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയും സംഘടിപ്പിച്ച ദീപിക കളര്‍ ഇന്ത്യ സീസണ് 4 ചിത്രരചനാമത്സരത്തെ വളരെ ആവേശപൂര്‍വമാണ് വിദ്യാര്‍ഥികള്‍ സ്വീകരിച്ചത്.
സ്കൂള്‍ തലത്തിലും ജില്ലാ തലത്തിലും വിജയികളായവരെ തിരഞ്ഞെടുത്തു. സ്കൂള്‍ തലത്തില്‍ LKG മുതല്‍ UP സെക്ഷന്‍ വരെ വിജയികളായവര്‍ക്ക് ട്രോഫികള്‍ക്ക് പുറമെ കക്കാടംപൊയില്‍ സ്കൈവേവ് വാട്ടര്‍ ആന്റ് അമ്യൂസ്മെന്റ് പാര്‍ക്ക് നല്കുന്ന എന്‍ട്രിപാസും സമ്മാനമായി നല്കുന്നു.