ക്ഷേമനിധിയിൽ കേന്ദ്രവിഹിതം അനുവദിക്കണം: കേരള പ്രവാസി സംഘം
1599112
Sunday, October 12, 2025 5:39 AM IST
മീനങ്ങാടി: പ്രവാസി ക്ഷേമനിധിയിൽ കേന്ദ്ര സർക്കാർ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു. കെ.കെ. നാണു, കെ.ടി. അലി, പി.ടി. മൻസൂർ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.
സംസ്ഥാന സെക്രട്ടറി പി. സെയ്താലിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രവാസി സാമൂഹിക പുരസ്കാരം ബത്തേരി ബ്ലോക്ക് പഞ്ചായത്തും പ്രവാസി സാഹിത്യ പുരസ്കാരം ഹമീദ് കൂരിയാടനും ഏറ്റുവാങ്ങി. പ്രവാസ മേഖലയിൽ മികച്ച പ്രവർത്തനം 10 പേരെ ന്ധപ്രവാസി ശ്രീന്ധ പുരസ്കാരം നൽകി ആദരിച്ചു.
സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ. റഫീഖ്, സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഷാഫിജ, സംസ്ഥാന സെക്രട്ടറിമാരായ പ്രശാന്ത് കൂട്ടാന്പള്ളി, പി.കെ. അബ്ദുള്ള എന്നിവർ പ്രസംഗിച്ചു.
ഭാരവഹികളായി പി.ടി. മൻസൂർ(പ്രസിഡന്റ്), കെ.ടി. അലി, മേരി രാജു(വൈസ് പ്രസിഡന്റുമാർ), അഡ്വ.സരുണ്‍ മാണി(സെക്രട്ടറി), കെ. സേതുമാധവൻ, അബ്ദുൾ റഷീദ് (ജോയിന്റ് സെക്രട്ടറിമാർ), കെ.ആർ. രഘു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സംഘാടക സമിതി ചെയർപേഴ്സണ്‍ എൻ.പി. കുഞ്ഞുമോൾ സ്വാഗതവും ജനറൽ കണ്‍വീനർ കെ. സേതുമാധവൻ നന്ദിയും പറഞ്ഞു.