റബർ മരങ്ങൾ വെട്ടിനശിപ്പിച്ചു
1425118
Sunday, May 26, 2024 8:27 AM IST
കേളകം: കേളകം ചെട്ടിയാംപറമ്പ് നരിക്കടവിൽ റബർ മരങ്ങൾ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. നരിക്കടവ് സ്വദേശി അഞ്ചാനിക്കൽ അരുണിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലെ റബർ മരങ്ങളാണ് സാമൂഹ്യവിരുദ്ധർ വെട്ടിനശിപ്പിച്ചത്. ടാപ്പിംഗ് ആരംഭിക്കാൻ പ്രായമായ മരത്തിന്റെ ഇരുവശങ്ങളിലുമാണ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വെട്ടി തൊലി കളഞ്ഞത്. വിദേശത്ത് ജോലിയുള്ള അരുൺ കേളകം പോലീസിൽ പരാതി നൽകി.