എടൂർ കാരാപറന്പ് ആവിലാ പള്ളിയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാളിന് തുടക്കമായി
1599023
Sunday, October 12, 2025 1:33 AM IST
എടൂർ: കാരാപറമ്പ് ആവിലാപള്ളിയിൽ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാളിന് തുടക്കമായി. ആശ്രമശ്രേഷ്ഠൻ ഫാ. റാഫ്സൺ പീറ്റർ ഒസിഡി കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ.ജോസഫ് ഷെൽട്ടൻ മുഖ്യകാർമികത്വം വഹിച്ചു.
ഇന്നും നാളെയും രാവിലെ 10 ന് തിരുനാൾ കുർബാന ഉണ്ടായിരിക്കും. ഫാ.മൈക്കിൾ പുന്നക്കൽ, ഫാ. നെൽസൺ ജോബ് എന്നിവർ കാർമികത്വം വഹിക്കും. 14 ന് ഉരുൾനേർച്ച ദിനം. അന്നേദിവസം തിരുനാൾ കുർബാനയ്ക്ക് ഫാ.പോൾ നടുവിലെതയ്യിൽ മുഖ്യകാർമികത്വം വഹിക്കും.
ഫാ.സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ വചനപ്രഘോഷണം നടത്തും. തിരുനാൾ ദിവ്യബലിക്കു ശേഷം ആയിരക്കണക്കിന് അമ്മത്രേസ്യാ ഭക്തർ പങ്കെടുക്കുന്ന ഉരുൾനേർച്ച നടക്കും.
പ്രധാന തിരുനാൾ ദിനമായ 15 ന് രാവിലെ 8.30 ന് ശുശ്രൂഷകൾ ആരംഭിക്കും.ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ.റാഫ്സൺ പീറ്റർ കാർമികത്വം വഹിക്കും ഫാ.ബാബു പോൾ വചനപ്രഘോഷണം നടത്തും. തിരുസ്വരൂപ പ്രദക്ഷിണവും പതിനായിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ആഘോഷമായ ഊട്ടു നേർച്ചയുമുണ്ടാകും. തിരുനാൾ കൊടിയിക്കദിവസമായ 19ന് വിശുദ്ധ കുർബനയ്ക്ക് ഫാ.ജോജോ ആന്റണി കാർമികത്വം വഹിക്കും.
വിശുദ്ധ അമ്മത്രേസ്യയുടെ യാത്രാദണ്ഡ് വന്ദനത്തിനുള്ള സൗകര്യവും അന്ന് ഉണ്ടായിരിക്കും. തിരുനാൾ ശുശൂഷകൾക്ക് ഫാ.റാഫ്സൺ പീറ്റർ, ഫാ.സെബാസ്റ്റ്യൻ ബേബി കാക്കരി, ഫാ.ജോസഫ് ഇളയിടത്ത് എന്നിവർ നേതൃത്വം നല്കും.