ലോക മാനസികാരോഗ്യ ദിനാചരണം
1598734
Saturday, October 11, 2025 1:47 AM IST
കണ്ണൂർ: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഡെപ്യുട്ടി ഡിഎംഒ ഡോ.സി.പി. ബിജോയ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം. നമ്പൂതിരിപ്പാട് മുഖ്യ പ്രഭാഷണം നടത്തി.
ദുരന്ത അടിയന്തര സാഹചര്യങ്ങളിലെ സേവന ലഭ്യതയും മാനസികാരോഗ്യവും എന്നതാണ് ഈ വർഷത്തെ പ്രമേയം.
പരിപാടിയുടെ ഭാഗമായി ഫ്ലാഷ്മോബ്, വിദ്യാർഥികൾക്ക് ക്വിസ്, ഫോട്ടോഗ്രാഫി മത്സരം, മാനസികാരോഗ്യ ബോധവത്കരണ ക്ലാസ് എന്നിവ നടന്നു. ജില്ലയിലെ വിവിധ കോളജുകളിലെ സോഷ്യൽ വർക്ക്, സൈക്കോളജി, നഴ്സിംഗ് വിദ്യാർഥികൾ പങ്കെടുത്തു.
കണ്ണൂർ: ലോക മാനസികാരോഗ്യ ദിനവുമായി ബന്ധപ്പെട്ട് എംഎസ്എംഐ നവദർശൻ കൗൺസലിംഗ് കോളജിന്റെ അഭിമുഖ്യത്തിൽ നെടുങ്ങോം ഗവൺമെന്റ് ഹൈസ്കൂളിലെ 8, 9, 10 ക്ലാസുകളിലെ കുട്ടികൾക്ക് കൗൺസിലിംഗ് ക്യാമ്പ് നടത്തി.
20 ഓളം കൗൺസിലർമാർ ക്യാമ്പിൽ പങ്കെടുത്തു. 100 ഓളം കുട്ടികൾക്ക് കൗൺസിലിംഗ് നൽകി. പ്രിസിപ്പൽ ജോബി മാത്യു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ. ഭാസ്കരൻ അധ്യക്ഷനായി.
നവദർശൻ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഡിവിന ജോസഫ് ക്യാമ്പ് വിശദീകരണം നടത്തി. അധ്യാപകരായ സിബി സെബാസ്റ്റ്യൻ, ജയിസൾ അഗസ്റ്റിൻ എന്നിവർ ക്ലാസ് നയിച്ചു. മുഖ്യാധ്യാപിക പി.എൻ. ഗീത സ്വാഗതവും കെ.പി. അശോക് കുമാർ നന്ദിയും പറഞ്ഞു.
ഇരിട്ടി: അന്താരാഷ്ട്ര മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് "മാനസിക ആരോഗ്യവും ക്ഷേമവും" എന്ന വിഷയത്തിൽ ലയൻസ് ക്ലബ് ഇരിട്ടിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഇടത്തൊട്ടി നവജ്യോതി ഇംഗ്ലീഷ് ഹൈസ്കൂളിൽ നടത്തിയ സെമിനാർ ക്ലബ് പ്രസിഡന്റ് അർച്ചന റെജി ഉദ്ഘാടനം ചെയ്തു.
സിഡബ്ല്യുയുസി അംഗം ഗവ. ഓഫ് കേരള കണ്ണൂർ ഡിസ്ട്രിക്ട് ഫാ. ഡോ. സ്കറിയ തോമസ് നിരപ്പേൽ "മാനസിക ആരോഗ്യം - പ്രശനങ്ങളും പ്രതിവിധിയും' എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഹൈസ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അനിജോ ജോസ് എസ്എച്ച്, ടി.ഡി. ജോസ്, അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ജോസഫ് സ്കറിയ, റെജി തോമസ്, വി.പി. സതീശൻ, വി.ജി. സുനിൽ, മിലൻ സുരേഷ്, സെക്രട്ടറി ജോളി അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
നിർമലഗിരി: കൂത്തുപറമ്പ് നിർമലഗിരി കോളജ് (ഓട്ടോണമസ്) വനിതാ സെല്ലും ജീവനി പ്രോജക്ടും സംയുക്തമായി ലോക മാനസികാരോഗ്യ ദിനം ആചരിച്ചു.
പ്രിൻസിപ്പൽ ഡോ. സിസ്റ്റർ സെലിൻ മാത്യു അധ്യക്ഷത വഹിച്ചു. കൺസൾട്ടന്റും സൈക്കോളജിസ്റ്റും റിസർച്ച് സ്കോളറുമായ പി. നിമിഷ "യുവാക്കളുടെ മാനസികാരോഗ്യം: നേരിടുന്ന വെല്ലുവിളികളും നേടേണ്ട നൈപുണികളും" എന്ന വിഷയത്തിൽ ക്ലാസെടുത്തു.
വനിതാ സെൽ കൺവീനർ ഡോ. സിസ്റ്റർ സുജ മോൾ ജോസഫ്, ജീവനി പ്രോജക്ടിലെ സൈക്കോളജിസ്റ്റ് പരിമള ഭാസ്കരൻ, വിദ്യാർഥി പ്രതിനിധി ലിയ അഫ്സൽ എന്നിവർ പ്രസംഗിച്ചു.
കണ്ണൂർ: തലശേരി കോളജ് ഓഫ് നഴ്സിംഗ് എൻഎസ്എസ് യൂണിറ്റിന്റെയും മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറാം സെമെസ്റ്റർ നഴ്സിംഗ് വിദ്യാർഥികളും അധ്യാപകരും മേലെ ചൊവ്വ അമലാഭവനിൽ സന്ദർശനം നടത്തി. ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി വിവിധ തരം കലാപരിപാടികളും ഹെൽത്ത് ചെക്കപ്പും സംഘടിപ്പിച്ചു.
തലശേരി നഴ്സിംഗ് ഓഫ് കോളജ് പ്രിൻസിപ്പൽ ഡോ. സ്വപ്ന ജോസ് ഉദ്ഘാടനം ചെയ്തു. മെന്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എച്ച്ഒഡി എ.കെ. പ്രീത അധ്യക്ഷത വഹിച്ചു. എൻഎസ്എസ് കോ-ഓർഡിനേറ്റർ കെ. ലതിക, കെ.കെ. റജിന എന്നിവർ പ്രസംഗിച്ചു.