മേലെ ചൊവ്വ അമല ഭവനിൽ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു
1598609
Friday, October 10, 2025 7:58 AM IST
മേലെ ചൊവ്വ:മേലെ ചൊവ്വ അമല ഭവനിൽ ഒരാഴ്ച്ച നീണ്ട് നിന്ന വിപുലമായ പരിപാടികളോടെ ലോക മാനസിക ആരോഗ്യ ദിനം ആചരിച്ചു. ചിത്ര രചന, മാനസിക ആരോഗ്യ ശില്പശാല, ഇൻഡോർ-ഔട്ട്ഡോർ ഗയിംസ്, വിനോദ യാത്ര, വായനാദിനം തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി.
മാനസിക ആരോഗ്യ ദിനാചരണ പരിപാടിയിൽ കണ്ണൂർ സാമൂഹ്യ നീതി ഓഫീസർ പി. ബിജു മുഖ്യാതിഥിയായി. അമല ഭവൻ ഡയറക്ടർ ബ്രദർ ജോസഫ് ചാരുപ്ലാക്കൽ അധ്യക്ഷത വഹിച്ചു.
അമല ഭവൻ നിവാസികൾക്കായി തുടങ്ങിയ ലൈബ്രറിയുടെ ഉദ്ഘാടനം സാമൂഹ്യ നീതി ഓഫീസർ പി. ബിജു, അമല ഭവൻ നിവാസിയായ ദീപക്ക് പുസ്തകങ്ങൾ കൈമാറി നിർവഹിച്ചു. തുടർന്ന് മാനസിക ഉല്ലാസത്തിനയി ക്രമീകരിച്ച സ്പോർട്സ്, ഗയിംസ് ഉപകരണങ്ങൾ വിതരണം ചെയ്തു.
ഇതോടൊപ്പം അമല ഭവൻ നിവസികളുടെയും ജീവനക്കാരുടെയും കോയിലി നഴ്സിംഗ് കോളജിലെ വിദ്യാർഥികളുടെയും കലാപരിപാടികളും നടത്തി.