സ്വർണപ്പാളി മോഷണം: കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
1598625
Friday, October 10, 2025 8:00 AM IST
കരുവഞ്ചാൽ: ശബരിമലയിലെ സ്വർണപ്പാളി മോഷണത്തിനെതിരെ കെപിസിസി ആഹ്വാനം ചെയ്ത പ്രതിഷേധ ജ്വാലയുടെ ഭാഗമായി കരുവഞ്ചാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരുവഞ്ചാലിൽ പ്രതിഷേധപ്രകടനം നടത്തി.
പ്രകടനത്തിന് മണ്ഡലം പ്രിസിഡന്റ് ടോമി കുമ്പടിയമാക്കൽ, ദേവസ്യാ പാലപ്പുറം, ടി.എൻ. ബാലകൃഷ്ണൻ, പ്രിൻസ് പയ്യംപള്ളിൽ, ബാബു വൈക്കത്തുകാരൻ, ജോൺ ചേന്നോത്ത്, ആകാശ് കളരിക്കൽ, വി.കെ. കൃഷ്ണൻ, ഷൈനി വട്ടക്കാട്ട്, സജി പൈങ്ങോട്ട്, എം.കെ. രാഘവൻ, ബിജു ഓരത്തേൽ എന്നിവർ നേതൃത്വം നൽകി.
ചെറുപുഴ: ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെയും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെയും രാജി ആവശ്യപ്പെട്ട് ചെറുപുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിസിസി നിർവാഹകസമിതി അംഗം എ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.കെ. സുരേഷ്കുമാർ, പി.വി. ബാബു, സലീം തേക്കാട്ടിൽ, തോമസ് കൈപ്പനാനിക്കൽ, പി.പി. ബാലകൃഷ്ണൻ, ലളിത ബാബു, പ്രണവ് കരാള, കെ.ഡി. പ്രവീൺ, രേഷ്മ വി. രാജു തുടങ്ങിയവർ പ്രസംഗിച്ചു.
കാർത്തികപുരം: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ മന്ത്രി വി.എൻ. വാസവന് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഉദയഗിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കാർത്തികപുരം ടൗണിൽ നടത്തിയ പ്രതിഷേധ ജ്വാല ഡിസിസി സെക്രട്ടറി ബിജു പുളിയൻതൊട്ടി ഉദ്ഘാടനം ചെയ്തു. ജോയിച്ചൻ പള്ളിയാലിൽ അധ്യക്ഷത വഹിച്ചു. ബെന്നി പീടികയിൽ, ജോസ് പറയൻകുഴി, സരിത ജോസ്, സിബി നെല്ലിക്കുന്നേൽ, സോജൻ ഒഴുകയിൽ, കെ.കെ. ജയരാജൻ, ബേബി കോയിക്കൽ, ടോമി കാടൻകാവിൽ, വിപിൻ വെട്ടിക്കാട്ട്, ജോയി പള്ളിപ്പറമ്പിൽ, സിന്ധു തോമസ് എന്നിവർ നേതൃത്വം നൽകി.