"ചാലിലച്ചൻ മലബാറിന്റെ കർമയോഗി' പുസ്തക ചർച്ച നാളെ ചെമ്പേരിയിൽ
1598751
Saturday, October 11, 2025 1:48 AM IST
ചെമ്പേരി: ലൈബ്രറി കൗൺസിൽ ഏരുവേശി പഞ്ചായത്ത് നേതൃസമിതിയുടെയും ചെമ്പേരി ദേശീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തക ചർച്ച നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് ചെമ്പേരി ദേശീയ വായനശാല ഹാളിൽ നടക്കും.
ഡോ. സെബാസ്റ്റ്യൻ ഐക്കര രചിച്ച 'ചാലിലച്ചൻ മലബാറിന്റെ കർമയോഗി' എന്ന ജീവചരിത്ര ഗ്രന്ഥമാണ് ചർച്ച ചെയ്യപ്പെടുന്നത്.
ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ഏരുവേശി പഞ്ചായത്ത് നേതൃസമിതി ചെയർമാൻ ജോഷി കുന്നത്ത് അധ്യക്ഷത വഹിക്കും. പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ പുസ്തകാവതരണം നടത്തും.
സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രതിനിധി പി. ജനാർദ്ദനൻ മുഖ്യാതിഥിയായിരിക്കും. പ്രമുഖരായ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ചർച്ചയിൽ പങ്കെടുക്കും.