വികസന സന്ദേശ ജാഥയ്ക്ക് തുടക്കം
1598131
Thursday, October 9, 2025 12:58 AM IST
മണക്കടവ് : ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വികസന സന്ദേശ കാൽനട ജാഥയ്ക്കു തുടക്കമായി. ഉദയഗിരി പഞ്ചായത്ത് ഭരണ സമിതിയുടെ വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജാഥ നടത്തുന്നത്.
മമ്പോയിലിൽ കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നയ്ക്കൽ ജാഥാ ലീഡർ കെ.എസ്. ചന്ദ്രശേഖരന് പതാക കൈമാറി വികസന സന്ദേശ കാൽനട ജാഥ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ സെക്രട്ടറി കെ.ആർ. രതീഷ് അധ്യക്ഷത വഹിച്ചു .
സിപിഎം ആലക്കോട് ഏരിയ സെക്രട്ടറി സാജൻ ജോസഫ്, എൻ.എം. രാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ഷാജു ഏറത്തേൽ, ജെ.പി. ജോസഫ് പാലക്കാവുങ്കൽ, കെ.ടി. സുരേഷ് കുമാർ, ഇ.വി. ജോയി, വി.ബി. രാജേഷ്, ജെയ്സൺ പല്ലാട്ട്, കെ. ജി. മോഹൻദാസ്, എ.ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.