യൂറിയ കിട്ടാനില്ല: നാളികേര കർഷകർ ദുരിതത്തിൽ
1598735
Saturday, October 11, 2025 1:47 AM IST
പയ്യാവൂർ: തെങ്ങ്, റബർ, കശുമാവ്, മറ്റ് കൃഷികൾ എന്നിവക്ക് അത്യാവശ്യമായ രാസവളങ്ങൾ നൽകേണ്ട ഈ മാസങ്ങളിൽ പ്രധാന വളമായ യൂറിയ കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. കുറേ നാളുകളായി യൂറിയക്ക് ക്ഷാമം നിലവിലുണ്ട്.
മിക്ക പഞ്ചായത്തുകളിലേയും കർഷകർ വളം ഡിപ്പോകളിൽ കയറിയിറങ്ങി അന്വേഷിച്ചു നടന്നു മടുത്തു. വളം കച്ചവടക്കാർക്ക് യൂറിയ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. മികച്ച ഉത്പാദനം ലഭിക്കാൻ യുറിയ ഉൾക്കൊള്ളുന്ന വളങ്ങൾ അത്യാവശ്യമാണ്.
എത്രയും വേഗത്തിൽ ഇത് ലഭ്യമാക്കാൻ ബന്ധപ്പട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പയ്യാവൂർ നാളീകേര ഫെഡറേഷൻ യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ഫെഡറേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ കുഴിവേലിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ പൗവത്തേൽ ആമുഖ പ്രഭാഷണം നടത്തി.
റോബിൻ സ്കറിയ തുടിയംപ്ലാക്കൽ, ബിനോ ജോസ് വെട്ടിക്കുഴ, ജോസ് തോമസ്, ബാലകൃഷ്ണൻ പുതിയപുരയിൽ, തോമസ് കുമ്പിടിയാങ്കൽ എന്നിവർ പ്രസംഗിച്ചു.