മാഹി ബസിലിക്കയിൽ ഭക്തജനത്തിരക്കേറി
1598607
Friday, October 10, 2025 7:58 AM IST
മാഹി: ദക്ഷിണ ഭാരതത്തിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ മാഹി ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിന്റെ അഞ്ചാം ദിനത്തിലേക്ക് കടക്കവെ ഭക്തജനത്തിരക്കേറി.
ഇന്നലെ വൈകുന്നേരം ആറിന് കോട്ടപ്പുറം രൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിലിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. തുടർന്ന് നൊവേന, പ്രദിക്ഷണം, ആരാധന എന്നിവയുമുണ്ടായി.
തിരുനാൾ ചടങ്ങുകളുടെ ഭാഗമായി ഇന്ന് വൈകുന്നേരം ആറിന് ദിവ്യബലിക്ക് ഫാ. ഡേവിഡ് സഹായരാജ് എസിയും ഫാ. പോൾ എജെയും കാർമികത്വം വഹിക്കുന്നതാണ്. ദിവ്യബലിക്ക് ശേഷം നൊവേനയും, പ്രദിക്ഷണവും, ആരാധനയും നടക്കും. 14, 15 പ്രധാന ദിവസങ്ങളാണ്. കഴിഞ്ഞ അഞ്ചിന് തുടങ്ങിയ തിരുനാൾ ആഘോഷം 22 ന് സമാപിക്കും.