വിളക്കന്നൂർ ദേവാലയത്തിലേക്ക് വിശുദ്ധ കാർലോ അക്വിറ്റിസ് പ്രഥമ യുവജന തീർഥാടനം 11ന്
1598130
Thursday, October 9, 2025 12:58 AM IST
ശ്രീകണ്ഠപുരം: കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ കാർലോ അക്വിറ്റിസ് പ്രഥമ യുവജന തീർഥാടനം 11 ന് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിശുദ്ധ കാർലോ അക്വിറ്റിസിന്റെ തിരുശേഷിപ്പുമായി വിളക്കന്നൂർ ദേവാലയത്തിലേക്ക് നടത്തുന്ന തീർഥാടനം വൈകുന്നേരം അഞ്ചിന് നടുവിൽ ടൗണിൽ നിന്ന് ആരംഭിക്കും.
ദിവ്യകാരുണ്യ ആരാധനയ്ക്ക് ശേഷമുള്ള വിശുദ്ധ കുർബാനയ്ക്ക് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. 19 ഫൊറോനകളിൽ നിന്ന് 2000 യുവജനങ്ങൾ അണിനിരക്കും.
അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, വിളക്കന്നൂർ ഇടവക വികാരി ഫാ. തോമസ് കീഴാരത്തിൽ, സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ്, സെക്രട്ടറി അമൽ പേഴുംകാട്ടിൽ, ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ, അഞ്ജലി, അപർണ. സിസ്റ്റർ ജോസ്ന, വിളക്കന്നൂർ ഇടവക കോ-ഓർഡിനേറ്റർ സണ്ണി,യൂണിറ്റ് പ്രസിഡന്റ് ജിബിൻ എന്നിവർ നേത്യത്വം നൽകും.
പത്രസമ്മേളനത്തിൽ അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അമൽ പേഴുംകാട്ടിൽ, ട്രഷറർ ബിബിൻ പീടിയേക്കൽ എന്നിവർ പങ്കെടുത്തു.