അവകാശ സംരക്ഷണയാത്ര: യോഗം ചേർന്നു
1597858
Wednesday, October 8, 2025 12:59 AM IST
ചെറുപുഴ: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി കാസർകോഡ് മുതൽ തിരുവനന്തപുരം നയിക്കുന്ന അവകാശ സംരക്ഷണ യാത്രയുടെ അവലോകന യോഗം ചെറുപുഴ ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഫാ. ഫിലിപ്പ് കവിയിൽ അധ്യക്ഷത വഹിച്ചു. അവകാശ സംരക്ഷണ ജാഥ വൻവിജയമാക്കാൻ യോഗം തീരുമാനിച്ചു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, ചെറുപുഴ ഫൊറോന ഡയറക്ടർ ഫാ. തോമസ് പൂവൻപുഴ, ജിമ്മി അയിത്തമറ്റം, അസി. വികാരി ഫാ. ബോഡ്വിൻ അട്ടാറയ്ക്കൽ, സുരേഷ് എന്നിവർ പ്രസംഗിച്ചു. തലശേരി അതിരൂപതയുടെ 19 ഫൊറോനകളിൽ നിന്നുള്ള ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.