രണ്ട് ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടി
1598618
Friday, October 10, 2025 7:59 AM IST
തളിപ്പറമ്പ്: രണ്ട് ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. തളിപ്പറമ്പ് മാർക്കറ്റിൽ പ്രവർത്തിച്ചു വരുന്ന ഖലീജ് പാക്കറ്റ്, മൂൺ പ്ലാസ്റ്റിക് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് നിരോധിത ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടിയത്.
ഖലീജ് പാക്കറ്റ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്നുമാണ് രണ്ട് ക്വിന്റൽ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടികൂടിയത്.പ്ലാസ്റ്റിക് ക്യാരി ബാഗ്, പ്ലാസ്റ്റിക് സ്ട്രൗ, പേപ്പർ വാഴയില, ടെക്സ്റ്റൈൽസ് ക്യാരി ബാഗ് തുടങ്ങിയ നിരോധിത ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളാണ് പിടികൂടിയത്.
മൂൺ പ്ലാസ്റ്റിക് എന്ന സ്ഥാപനത്തിൽ നിന്നും എട്ട് കിലോ പ്ലാസ്റ്റിക് ക്യാരി ബാഗ്, പേപ്പർ കപ്പ് തുടങ്ങിയ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും പിടികൂടി. രണ്ട് സ്ഥാപനങ്ങൾക്കും 10000 രൂപ വീതം പിഴ ചുമത്തി.
പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ പി.പി. അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ, തളിപ്പറമ്പ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ പ്രീഷ കെ.പി. ലതീഷ് തുടങ്ങിയവർ പങ്കെടുത്തു.