കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു
1598627
Friday, October 10, 2025 8:00 AM IST
ചെറുപുഴ: കർഷകനായ പുതിയറ മാത്യുവിന് കാട്ടുപന്നികൾ വരുത്തിവെച്ച നാശനഷ്ടം ചില്ലറയെല്ല. തിരുമേനി കോറാളിയിലെ മാത്യവിന്റെ കൃഷിയിടത്തിൽ നട്ട മൂവായിരത്തിലേറെ കമുകിൻ തൈകളിൽ കാട്ടുപന്നികൾ നിലവിൽ ബാക്കി വച്ചത് 700 എണ്ണം മാത്രമാണ്.
കുത്തനെയുള്ള മലയിൽ കൃഷിയിറക്കാനും മറ്റുമായി ലക്ഷക്കണക്കിന് രൂപയാണ് മാത്യു ചെലവഴിച്ചത്. സ്വന്തം അധ്വാനം വേറേയും. പന്നികൾ വേലി തകർത്ത് കൃഷിയിടത്തിൽ കടന്നാണ് തൈകൾ നശിപ്പിച്ചത്. മൂന്നു വർഷം പ്രായമായ തൈകളാണ് നശിപ്പിച്ചത്.
കഴിഞ്ഞ ദിവസവും പന്നികൾ കൂട്ടമായി എത്തി നൂറിലേറെ തൈകൾ നശിപ്പിച്ചിരുന്നു.കുത്തനെയുള്ള മലയിൽ മറ്റ് കൃഷികൾ ഒന്നും ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. കൃഷിയിടത്തിൽ നടന്നെത്താൻ തന്നെ പ്രയാസമാണ്. തെങ്ങിൻ നിന്നും തേങ്ങയിട്ടാൽ അന്ന് തന്നെ പെറുക്കി മാറ്റണം.
ഇല്ലെങ്കിൽ പന്നികൾ ഇവയും കുത്തി തിന്നും. ഗതാഗത സൗകര്യം കുറവായതിനാൽ കോറളി മലയിലെ താമസക്കാരിൽ ഭൂരിഭാഗവുംവിട്ടുപോയി. ഇതോടെ കൃഷിയിടങ്ങൾ കാട് മൂടി. വന്യമൃഗ ശല്യവും രൂക്ഷമായി.