ഡോ. മാളവിക ബിന്നിക്ക് ‘ഇൻഹെറിറ്റ് ഫെലോ’ ബഹുമതി
1598133
Thursday, October 9, 2025 12:58 AM IST
കണ്ണൂർ: കണ്ണൂർ സർവകലാശാല ചരിത്രവിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. മാളവിക ബിന്നിയെ ജർമനിയിലെ ബെർലിനിലുള്ള ഹംബോൾട്ട് സർവകലാശാലയിലെ കേറ്റ് ഹാംബർഗർ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡിയിൽ 2026-27 വർഷത്തേക്കുള്ള ഇന്ത്യയിൽ നിന്നുള്ള ‘ഇൻഹെറിറ്റ് ഫെലോ’ ആയി തെരഞ്ഞെടുത്തു.
ജാതിയും ഭൗതികതയും പൈതൃകവും തമ്മിലുള്ള ബന്ധത്തെ ക്രിട്ടിക്കൽ കാസ്റ്റ് സ്റ്റഡീസ് എന്ന നവീന അക്കാദമിക സമീപനത്തിലൂടെ വിശകലനം ചെയ്യുന്ന Casti facts (Caste Arte facts) എന്ന ശീർഷകത്തിലുള്ള ഗവേഷണ പഠനമാണ് ആഗോള ബഹുമതിക്ക് അർഹയാക്കിയത്.
ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ അംഗവും കേരള ഹിസ്റ്ററി കോൺഗ്രസിന്റെ എക്സിക്യൂട്ടീവ് അംഗവുമാണ്. ദക്ഷിണേഷ്യൻ ചരിത്രപഠനങ്ങളിൽ ശ്രദ്ധേ യയാണ്.