മടന്പം കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
1597862
Wednesday, October 8, 2025 12:59 AM IST
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷൻ 2025-26 വർഷത്തെ കോളജ് യൂണിയൻ 'സംഹതി' കണ്ണൂർ യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സർവീസസ് ഡയറക്ടറും (ഡിഎസ്എസ്) പയ്യന്നൂർ കോളജ് രസതന്ത്ര വിഭാഗം അസോസിയേറ്റ് പ്രഫസറുമായ ഡോ. കെ.വി. സുജിത് ഉദ്ഘാടനം ചെയ്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ കെ. അരുൺ അധ്യക്ഷത വഹിച്ചു.
യൂണിയൻ വൈസ് ചെയർപേഴ്സൺ സി. നന്ദന ആമുഖ പ്രഭാഷണവും കോളജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി മുഖ്യപ്രഭാഷണവും മാനേജർ ഫാ. ജോയി കട്ടിയാങ്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി. പിടിഎ പ്രസിഡന്റ് ടി.എം. ജോസഫ്, സ്റ്റാഫ് അഡ്വൈസർ ഡോ. വീണ അപ്പുക്കുട്ടൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ അക്ഷര എസ്. മനോഹർ, രണ്ടാം വർഷ വിദ്യാർഥി പ്രതിനിധി അമിൻ മാത്യു, യൂണിയൻ ജനറൽ സെക്രട്ടറി ജ്വാല തോമസ് എന്നിവർ പ്രസംഗിച്ചു.