പോളിയോ തുള്ളിമരുന്ന് വിതരണം 12ന്
1597857
Wednesday, October 8, 2025 12:59 AM IST
കണ്ണൂർ: പോളിയോ നിര്‍മാര്‍ജന യജ്ഞം സബ്നാഷണല്‍ ഇമ്യൂണൈസേഷന്റെ ഭാഗമായി ജില്ലയിലെ അഞ്ചുവയസില്‍ താഴെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും 12ന് പോളിയോ തുള്ളിമരുന്ന് നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയില്‍ രാവിലെ 10ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും.
പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി ജില്ലയില്‍ 1930 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡ്, മേളകള്‍, എന്നിവിടങ്ങളിലായി 47 ട്രാന്‍സിറ്റ് ബൂത്തുകളും 109 മൊബൈല്‍ ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം അഞ്ചുവയസില്‍ താഴെയുള്ള 1.6 ലക്ഷം കുഞ്ഞുങ്ങളും അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാമ്പുകളിലായി 1729 കുട്ടികളുമാണുള്ളത്. 12ന് രാവിലെ എട്ടു മുതല്‍ വൈകുന്നേരം അഞ്ചുവരെ യുള്ള സമയത്ത് പോളിയോ മരുന്ന് സ്വീകരിക്കാത്ത കുട്ടികള്‍ക്കായി13,14 തീയതികളില്‍ ഗൃഹ സന്ദര്‍ശനം നടത്തി മരുന്ന് നല്‍കും.