ജില്ലാ ക്ഷീര സംഗമം; വിഭവ സമാഹരണം നടത്തി
1598749
Saturday, October 11, 2025 1:48 AM IST
ചെറുപുഴ: പയ്യന്നൂർ വെള്ളൂരിൽ നടക്കുന്ന ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് ചെറുപുഴ മേഖലയിലെ ക്ഷീര സംഘങ്ങളിൽ നിന്നും വിഭവസമാഹരണം നടത്തി. ചെറുപുഴ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗത്തിൽ തിരുമേനി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ് ജോർജ് ചെമ്പരത്തിക്കൽ അധ്യക്ഷത വഹിച്ചു.
ചെറുപുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഉദ്ഘാടനം ചെയ്തു. വിഭവങ്ങളുമായി വെള്ളൂരിലേക്ക് പോകുന്ന വാഹനം വൈസ് പ്രസിഡന്റ് റെജി പുളിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
ചെറുപുഴ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി, ഗിരീഷ് കുമാർ, പയ്യന്നൂർ ബ്ലോക്ക് ക്ഷീര വികസന ഓഫീസർ സ്മിതാ മാരാർ, കലാധരൻ, ഗിൽബിച്ചൻ, സി.പി. അബ്രാഹം, ബിജു ജോസഫ്, പി.ജെ. മണി, സി.ഡി. മാത്യു എന്നിവർ പ്രസംഗിച്ചു.
ഓഗസ്റ്റ് 27 ന് ആരംഭിച്ച ജില്ലാ ക്ഷീര സംഗമം 13 ന് സമാപിക്കും. പൊതുസമ്മേളനം മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും.