കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി
1598608
Friday, October 10, 2025 7:58 AM IST
ഇരിട്ടി: ശബരിമല അയ്യപ്പസന്നിധിയിലെ സ്വർണപ്പാളി മോഷണത്തിന് ഒത്താശചെയ്ത ദേവസ്വം ബോർഡും ദേവസ്വം മന്ത്രിയും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിക്കടവിൽ പ്രതിഷേധ സംഗമം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ജെയ്സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ഡെയ്സി മാണി, ജെയിൻസ് മാത്യു, കുര്യാച്ചൻ പൈമ്പള്ളികുന്നേൽ, എം.കെ. വിനോദ്, ഷീജ സെബാസ്റ്റ്യൻ, ഐസക് ജോസഫ്, കെ.എസ്. ശ്രീകാന്ത്, സീമ സനോജ് തുടങ്ങിയവർ പ്രസംഗിച്ചു.