കാട്ടുപന്നിശല്യം: തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കണം
1598729
Saturday, October 11, 2025 1:47 AM IST
കണ്ണൂർ: കാട്ടുപന്നിയുടെ ശല്യം സംബന്ധിച്ച പരാതികളിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ നടപടി എടുക്കണമെന്ന് വന്യജീവി സംഘർഷ ലഘൂകരണ സമിതി യോഗത്തിൽ നിർദേശം. ജില്ലാ കളക്ടർ അരുൺ കെ.വിജയന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തി ലാണ് തീരുമാനം.
വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് കാട്ടുപന്നി ശല്യത്തിനെതിരേ ആണെന്ന് ഡിഎഫ്ഒ എസ്. വൈശാഖ് അറിയിച്ചു. 7401 പരാതികളാണ് ലഭിച്ചത്. കുരങ്ങ്, മയിൽ എന്നിവ കൃഷി നശിപ്പിക്കുന്നതായുള്ള പരാതികളും ലഭിച്ചു.
എന്നാൽ നിയമാനുസൃതമായി കാട്ടുപന്നിയെ വെടിവച്ചു കൊല്ലാനുള്ള അനുവാദം മാത്രമേ നല്കാനാവൂ എന്ന് ഡിഎഫ്ഒ അറിയിച്ചു. മറ്റു വന്യജീവികളുടെ ശല്യത്തിന് പരിഹാരം കാണാൻ സംസ്ഥാനതലത്തിൽ തീരുമാനം ഉണ്ടാകണം.
വിവിധ തദ്ദേശസ്ഥാപന അധ്യക്ഷന്മാർ, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.