വെള്ളോറയിൽ ഉന്നത വിദ്യാഭ്യാസ പ്രദർശനം തുടങ്ങി
1598750
Saturday, October 11, 2025 1:48 AM IST
പെരുമ്പടവ് : കേരള പൊതുവിദ്യാഭ്യാസവകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലിന്റെ നേതൃത്വത്തിലുള്ള തളിപ്പറമ്പ വിദ്യാഭ്യസ ജില്ല ഉന്നത വിദ്യാഭ്യാസ പ്രദർശനം -മിനിദിശയ്ക്ക് തുടക്കമായി. വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ കണ്ണൂർ ആർഡിഡിഎ കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ.സി. രാജൻ അധ്യക്ഷത വഹിച്ചു. പ്രേമ സുരേഷ്, എം. രാധാകൃഷ്ണൻ, സി.എ. ഗീത, എം.കെ. ശിവപ്രകാശ്, ആർ. റീജ, റഷീദ അബൂബക്കർ, പ്രിൻസിപ്പൽ പി. ദാമോദരൻ എന്നിവർ പ്രസംഗിച്ചു.
രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 25 വിവിധ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. വിവിധ വിദ്യാലയങ്ങളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിച്ചു.
അൻവർ മുട്ടാഞ്ചേരി, ഡോ. രാജേഷ് ബാബു, വി. രാധാകൃഷ്ണൻ എന്നിവർ വിഷയം അവതരിപ്പിച്ചു. ഇന്ന് റമീസ് പാറാൽ, അഭിലാഷ് നാരായണൻ, ഡോ.എ.കെ. നവീന എന്നിവർ സെമിനാറിൽ സംബന്ധിക്കും. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.