യൂത്ത് കോൺഗ്രസ് ബ്ലാക്ക് മാർച്ച് നടത്തി
1598121
Thursday, October 9, 2025 12:58 AM IST
കണ്ണൂർ: ശബരിമല ശ്രീകോവിലിലെ സ്വർണ വാതിൽ കടത്തിയ സംഭവത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മറ്റി കളക്ടറേറ്റിലേക്ക് ബ്ലാക്ക് മാർച്ച് നടത്തി.
മുഴുവൻ പ്രവർത്തകരും കറുപ്പ് വസ്ത്രം ധരിച്ചു കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് കളക്ടറേറ്റ് കവാടത്തിൽ തേങ്ങയുടച്ച് കെപിസിസി മെമ്പർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, ഫർസിൻ മജീദ്, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, മിഥുൻ മാറോളി, അക്ഷയ് പറവൂർ, ജീന ഷൈജു, ശ്രുതി റിജേഷ്, വിപിൻ ജോസഫ്, രാഹുൽ മെക്കിലേരി, നവനീത് നാരായണൻ, അമൽ കുറ്റിയാട്ടുർ, ജിതിൻ കൊളപ്പ, വരുൺ, രാഹുൽ ചേറുവാഞ്ചേരി, നിധിൻ നടുവനാട്, അഷറഫ്, രാഹുൽ എന്നിവർ പ്രസംഗിച്ചു.