യൂത്ത് കോൺഗ്രസ് യംഗ് ഇന്ത്യ ജില്ലാ പര്യടന പരിപാടിക്ക് തുടക്കം
1598727
Saturday, October 11, 2025 1:47 AM IST
ഇരിട്ടി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി യൂത്ത് കോൺഗ്രസ് നയരൂപീകരണം നടത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യംഗ് ഇന്ത്യ രണ്ടാം ഘട്ടത്തിന് ഇരിട്ടിയിൽ തുടക്കമായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. പുത്തൻ കാലത്തിനനുസരിച്ച് സമൂഹത്തിൽ രാഷ്ട്രീയ സംവാദം നടത്താൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
യൂത്ത് കെയർ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ രക്തദാന സേനയ്ക്ക് ആരംഭം കുറിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, യംഗ് ഇന്ത്യ ചുമതല വഹിക്കുന്ന ജില്ലാ ജനറൽ സെക്രട്ടറി വിപിൻ ജോസഫ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഫർസിൻ മജീദ്, റിൻസ് മാനുവൽ, മഹിത മോഹനൻ, സുധീഷ് വെള്ളച്ചാൽ, നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, ജില്ലാ ജനറൽ സെക്രട്ടറിമാരായ മിഥുൻ മാറോളി, വിജിത്ത് നീലാഞ്ചേരി, ജിബിൻ ജെയ്സൺ, സി.സി. അസ്മീർ, നേതാക്കളായ നിവിൽ മാനുവൽ, അബ്ദുൾ റഷീദ്, എബിൻ പുന്നവേലിൽ, അലക്സ് ബെന്നി എന്നിവർ പ്രസംഗിച്ചു.