കുട്ടാപറമ്പ് -നെടുവോട് റെഗുലേറ്റർ കം ബ്രിഡ്ജ് യാഥാർഥ്യമാക്കണം: കേരള കോൺഗ്രസ്
1597856
Wednesday, October 8, 2025 12:59 AM IST
ആലക്കോട്: കുട്ടാപറമ്പ് നെടുവോട് പുഴയ്ക്ക് കുറുകെ റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ആവശ്യപ്പെട്ടു. 60 വർഷമായുള്ള ജനങ്ങളുടെ ആവശ്യമാണിത്. ഈ പദ്ധതി വന്നാൽ ആലക്കോട് പഞ്ചായത്തിലെയും ഉദയഗിരി പഞ്ചായത്തിലെയും പതിനഞ്ചോളം ഗ്രാമപ്രദേശങ്ങൾക്ക് ജലസേചനത്തിനും കൃഷിക്കും പ്രയോജനപ്പെടും.
റെഗുലേറ്റർ കം ബ്രിഡ്ജ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ജലവിഭവ വകുപ്പ് മന്ത്രിക്ക് മുന്പ് നിവേദനം കൊടുത്തിട്ടുള്ളതാണ്. ഈ പദ്ധതി എത്രയും പെട്ടെന്ന് പൂർത്തീകരിക്കുവാൻ ഗവ. ഇടപെടണമെന്ന് കേരള കോൺഗ്രസ് ആലക്കോട് മേഖലാ കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.
കേരള കർഷക യൂണിയൻ ജനറൽ സെക്രട്ടറി തോമസ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡെന്നിസ് വാഴപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ഷിബു ആക്കൽ, അപ്പച്ചൻ തെക്കേമല, അഗസ്റ്റിൻ പുത്തൻപുര, ബിജു വാക്കേൽ, സാബു ചീങ്കല്ലേൽ, റോയ് തോമസ്, രാജു കാടങ്കാവിൽ, അബ്രഹാം കാനാട്ട്, ടെഡി മോൻ, ബിനു കളപ്പുരക്കൽ, ജോൺ വാലുമ്മേൽ, ഷാജു പതിയിൽ, ഷാജി കാപ്പിൽ എന്നിവർ പ്രസംഗിച്ചു.