വെമ്പുവ തെരേസ ഭവനിൽ മാനസികാരോഗ്യ ദിനാചരണം
1598615
Friday, October 10, 2025 7:59 AM IST
ചെമ്പേരി: വെമ്പുവ തെരേസ ഭവൻ സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലോക മാനസികാരോഗ്യ ദിനാചരണം ഇന്ന് വൈകുന്നേരം നാലിന് തെരേസ ഭവൻ ഹാളിൽ നടക്കും.
പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്യും. തെരേസാ ഭവൻ രക്ഷാധികാരി റവ.ഡോ. ജിനു വടക്കേമുളഞ്ഞനാൽ അധ്യക്ഷത വഹിക്കും. തെരേസ ഭവൻ ഡയറക്ടർ ബ്രദർ ടി.കെ. സജി ആമുഖ പ്രഭാഷണം നടത്തും. ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ടെസി ഇമ്മാനുവൽ, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്, പ്രൊജക്ട് കോ-ഓർഡിനേറ്റർ ദീപ മാത്യു എന്നിവർ പ്രസംഗിക്കും.
ആതുരസേവന ശുശ്രൂഷാരംഗത്ത് പ്രവർത്തിക്കുന്നവരെ ആദരിക്കും. തെരേസ ഭവൻ അന്തേവാസികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.