വീട്ടുമുറ്റത്ത് ഭർതൃമതി തീപൊള്ളലേറ്റു മരിച്ച നിലയിൽ
1598908
Saturday, October 11, 2025 7:36 AM IST
പയ്യന്നൂർ: ഭർതൃമതിയായ യുവതിയെ തീപൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർ പെരളം കട്ടച്ചേരിയിലെ നിർമാണ തൊഴിലാളി സി. ജയന്റെ ഭാര്യ നീതു (35) വാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് കരിവെള്ളൂർ കട്ടച്ചേരിയിലെ വീട്ടുമുറ്റത്ത് പൊള്ളലേറ്റു മരിച്ച നിലയിൽ കാണപ്പെട്ടത്. ചെറുവത്തൂർ മുഴക്കോം സ്വദേശിനിയാണ് നീതു. മക്കൾ: അതുൽ, ആരാധ്യ.