വിദ്യാർഥികൾ ശുചീകരണം നടത്തി
1598619
Friday, October 10, 2025 7:59 AM IST
കരുവഞ്ചാൽ: കണിയഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് റേഞ്ചർ ടീം വിദ്യാർഥികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തി നടത്തി.
ഗാന്ധിദർശൻ സ്വച്ഛതാ സേവ വാരാഘോഷ ഭാഗമായി സ്കൂൾ പരിസരം മുതൽ കരുവഞ്ചാൽ ടൗൺ വരെയുള്ള രണ്ടു കിലോമീറ്റർ റോഡിന് ഇരുവശത്തെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചായിരുന്നു ശുചീകരണം നടത്തിയത്. മുഖ്യ അധ്യാപിക ടി.ജെ. ലത, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി.സി. ജയശ്രീ, കോ -ഓർഡിനേറ്റർ ലിനി ജോസഫ് എന്നിവർ നേതൃത്വം നൽകി.