വ്യാപാരി വ്യവസായി സമിതി ധർണ നടത്തി
1598120
Thursday, October 9, 2025 12:58 AM IST
കണ്ണൂർ: വഴിയോര കച്ചവട നിയമത്തെ കാറ്റിൽ പറത്തി അനധികൃത വഴിയോര വ്യാപാരം വർധിച്ചു വരുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തദ്ദേശ സ്ഥാപനങ്ങളിലേക്ക് പ്രധിഷേധ മാർച്ചും ധർണയും നടത്തി.
കോർപറേഷൻ ഓഫീസിന് മിന്നൽ നടന്ന സമരം സമിതി സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
വലിയ വാഹനങ്ങളിലും മറ്റും മൊത്തമായി സാധനങ്ങൾ കൊണ്ടു വന്ന് ഓരോ ചെറിയ പ്രദേശ ങ്ങളിലും വ്യാപാര കേന്ദ്രങ്ങളുടെ മുന്നിലും നിരവധി ജീവനക്കാരെ വച്ച് വ്യാപാരം നടത്തുന്ന രീതിയിലേക്ക് വഴിയോര വാണിഭ മാഫിയയായി ഈ മേഖല വളർന്നിരിക്കുകയാണെന്നാണ് സമിതി യുടെ ആരോപണം.
പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ ജില്ലാ സെക്രട്ടറി പി.എം. സുഗുണൻ, തലശേരി മുൻസിപ്പാലിറ്റിയിൽ ജില്ലാ പ്രസിഡന്റ് പി. വിജയൻ, മട്ടന്നൂരിൽ എം.എ. ഹമീദ് ഹാജി, ആന്തൂരിൽ കെ. പങ്കജവല്ലി, കൂത്തുപറന്പിൽ കെ.കെ. സഹദേവൻ, ശ്രീകണ്ഠപുരത്ത് കെ.വി. ഉണ്ണികൃഷ്ണൻ, പാനൂരിൽ കെ.പി. പ്രമോദ്, പേരാവൂരിൽ ഇ. സജീവൻ, പിണറായിൽ പി. പ്രമോദ് എന്നിവർ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ 70 പഞ്ചായത്തുകളിൽ ധർണ സമരം നടന്നു.