ലിസ്യു ഭവന് ഉപകരണങ്ങൾ കൈമാറി
1598124
Thursday, October 9, 2025 12:58 AM IST
ഇരിട്ടി: സാന്തോം ചാരിറ്റബിൾ സൊസൈറ്റി കരിക്കോട്ടക്കരിയിലെ ലിസ്യു ഭവൻ ഓൾഡ് ഏയ്ജ് ഹോമിന് ആവശ്യമായ ഉപകരണങ്ങൾ കൈമാറി. സൊസൈറ്റി രക്ഷാധികാരി ഫാ. കുര്യാക്കോസ് കളരിക്കലാണ് ഉപകരണങ്ങൾ കൈമാറിയത്.
സഹ രക്ഷാധികാരി ഫാ. റിബിൻ ജെയിംസ്, ലിസ്യു ഭവൻ മദർ സിസ്റ്റർ റോസ്, സിസ്റ്റർ മേഴ്സി, സൊസൈറ്റി ഭാരവാഹികളായ മേഴ്സി അറക്കൽ, ബിനോയി പാമ്പയ്ക്കൽ, ബീന വാഴക്കാട്ട്, ഇമ്മാനുവൽ കുറിച്ചിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
കരിക്കോട്ടകരി മേഖലയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന സാന്തോം ചാരിറ്റബിൾ സൊസൈറ്റി ജനങ്ങളുടെ സഹകരണത്തോടെ ആംബുലൻസ് സർവീസും നടത്തിവരുന്നു.