ഉളിക്കൽ പഞ്ചായത്ത് രജത ജൂബിലി ആഘോഷം സമാപിച്ചു
1598611
Friday, October 10, 2025 7:58 AM IST
ഉളിക്കൽ: ഏഴു ദിവസം നീണ്ടുനിന്ന ഉളിക്കൽ പഞ്ചായത്തിന്റെ രജത ജൂബിലി ആഘോഷം "ഹാപ്പിനസ് ഫെസ്റ്റ്' സമാപിച്ചു. വിവിധ പരിപാടികളോടെ നടന്ന രജത ജൂബിലി ആഘോഷത്തിന്റെ സമാപന ദിവസമായ ഇന്നലെ വർണശബളമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.
സമാപന സമ്മേളനം സണ്ണി ജോസഫ് എംഎൽഎ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ് മുഖ്യാതിഥിയായിരുന്നു.
ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, ബേബി തോലാനി, ചാക്കോ പാലക്കലോടി, ബെന്നി തോമസ്, ഷേർളി അലക്സാണ്ടർ, സിസിലി ബേബി, ഡോ. എം.പി. ചന്ദ്രാംഗദൻ, വി.എം. ഡോളി, രമേശൻ കേളോത്ത് എന്നിവർ പ്രസംഗിച്ചു.