കെഎൽജിഎസ്എ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു
1598620
Friday, October 10, 2025 7:59 AM IST
തളിപ്പറമ്പ്: കെഎൽജിഎസ്എ കണ്ണൂർ ജില്ലാ പ്രസിഡന്റ് വി.വി. ഷാജിയെ ഏകപക്ഷീയമായും രാഷ്ട്രീയപ്രേരിതമായും സസ്പെൻഡ് ചെയ്ത നടപടിയിൽ ജില്ലാ കമ്മിറ്റി തളിപ്പറമ്പ് നഗരസഭ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.
പ്രതിപക്ഷ കൗൺസിലർമാരെ കൂട്ടുപിടിച്ച് നഗരസഭാ കൗൺസിലോ, ഭരണസമിതിയോ അറിയാതെ തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിയും, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടറും നടത്തിയ രാഷ്ട്രീയ പ്രേരിതമായ നടപടിയാണ് ഷാജിയുടെ സസ്പെൻഷനെന്ന് സംഘടന ആരോപിച്ചു.
തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി ഭാരവാഹികളായ പി. കൃഷ്ണൻ, പ്രേമരാജൻ, ഇ.ടി. നിഷാജ്, ഉദയകുമാർ, കെ.എൻ. അനസ്, രഞ്ജിത്ത് കുമാർ, ഷിബിൻ റോയ് തുടങ്ങിയവർ പ്രസംഗിച്ചു.