മിനി വിദ്യാഭ്യാസ പ്രദർശനത്തിന് ഇന്ന് തുടക്കം
1598617
Friday, October 10, 2025 7:59 AM IST
പെരുമ്പടവ്: തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ മിനി ദിശാ ഉന്നത വിദ്യാഭ്യാസ പ്രദർശനം ഇന്നും നാളെയും വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
ഇന്ന് രാവിലെ പത്തിന് ഹയർസെക്കൻഡറി കണ്ണൂർ ആർഡിഡിഎ കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് ഡിഇഒ എസ്. വന്ദന മുഖ്യാതിഥിയായിരിക്കും. വിവിധ വിഷയങ്ങളിൽ കരിയർ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, വിദ്യാർഥികൾക്കായി അഭിരുചി പരീക്ഷ, കരിയർ മേഖലയിലെ ആഗോള പ്രവണതകൾ എന്ന വിഷയത്തിൽ വിദ്യാർഥികളുടെ പ്രബന്ധാവതരണം എന്നിവ നടക്കും.
നാളെ സമാപന സമ്മേളനം എരമം-കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.50 സ്കൂളുകളിൽ നിന്നായി 5000 ഓളം വിദ്യാർഥികൾ പ്രദർശനത്തിനെത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രിൻസിപ്പൽ പി. ദാമോദരൻ, മുഖ്യാധ്യാപിക സി.എ. ഗീത, എം.കെ. ശിവപ്രകാശ്, കെ.സി. രാജൻ, എം. രാജേഷ്, ഡോ. പി. ഷാജു, കെ.ബി. രതീഷ്കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.