‘ദർശൻ 2025' കാമ്പയിൻ സംഘടിപ്പിച്ചു
1597859
Wednesday, October 8, 2025 12:59 AM IST
ചെമ്പേരി: സമഗ്രമാറ്റത്തിന് സമര സമർപ്പണം എന്ന മുദ്രാവാക്യവുമായി മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ നയിക്കുന്ന 'ദർശൻ 2025' മണ്ഡലതല കാമ്പയിൻ ശ്രീകണ്ഠപുരം ബ്ലോക്കിൽ ഏരുവേശി മണ്ഡലത്തിലെ പൂപ്പറമ്പിൽ നടന്നു. ഡിസിസി സെക്രട്ടറി കെ.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് ജയശ്രീ ശ്രീധരൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലത്തിലെ മുൻ വനിതാ പഞ്ചായത്ത് മെംബർമാരെയും കാമ്പയിനിൽ പങ്കെടുത്ത മുതിർന്ന വനിതകളെയും ആദരിച്ചു. ജോസ് പരത്തനാൽ, രജനി രമാനന്ദ്, നസീമ ഖാദർ, ടി.സി. പ്രിയ, ഉഷ അരവിന്ദ്, കെ.പി.ലിഷ, മോളി സജി, ഷിനോ സിബി, ജോസഫ് കൊട്ടുകാപ്പള്ളി, ജോണി മുണ്ടയ്ക്കൽ, മാർഗരറ്റ് മാത്യു, ടെസി ഇമ്മാനുവൽ, മധു തൊട്ടിയിൽ, ഷീജ ഷിബു, കാർത്തിക ഗംഗാധരൻ, വിനു കാഞ്ഞിരത്തിങ്കൽ, ഷൈലജ മോഹനൻ, സൗജത്ത് നിസാർ എന്നിവർ പ്രസംഗിച്ചു.