തെരുവുനായ കുറുകെചാടി ബൈക്കുമറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
1598047
Wednesday, October 8, 2025 10:15 PM IST
മയ്യിൽ: പുല്ലൂപ്പിക്കടവ് റോഡിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചേലേരി വൈദ്യർകണ്ടിയിലെ രയരോത്ത് അനീഷാണ് (40) മരിച്ചത്. മേയ് മാസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. പരമേശ്വരൻ-ചന്ദ്രിക ദമ്പതികളുടെ മകനാണ്.
ഭാര്യ: അനിഷ. മകൻ: അഷിൻ. സഹോദരങ്ങൾ: സന്തോഷ്, രജിത.