രേഖകളില്ലാതെ ബസിൽ കടത്തിയ 14 ലക്ഷം രൂപ പിടികൂടി
1597849
Wednesday, October 8, 2025 12:59 AM IST
ന്യൂമാഹി: ന്യൂമാഹി എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ 14 ലക്ഷം രൂപ പിടികൂടി. ഇന്നലെ ഉച്ചയോടെ എക്സൈസ് ഇൻസ്പെക്ടർ കെ. സുബിൻരാജിന്റെ നേതൃത്വത്തിൽ മാഹി പാലത്തെ ചെക്പോസ്റ്റിന് മുൻവശം വാഹന പരിശോധന നടത്തവെ ബസിൽ കടത്തുകയായിരുന്ന 14 ലക്ഷം രൂപയാണ് പിടികൂടിയത്.
കോഴിക്കോട്- കണ്ണൂർ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ രേഖകളില്ലാതെ 14 ലക്ഷം രൂപ കടത്തി വന്നതിന് കണ്ണൂർ സിറ്റിയിലെ എം.കെ. റിയാസ് (40) എന്നയാളെയാണ് പിടികൂടിയത്. ഇയാളെ ന്യൂമാഹി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി.
വാഹന പരിശോധനാ സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. നിഖിൽ, വി. സിനോജ്, പി. ആദർശ് എന്നിവരുമുണ്ടായിരുന്നു.