സബ് സെന്റർ ശിലാസ്ഥാപനം
1598613
Friday, October 10, 2025 7:58 AM IST
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ അങ്ങാടിക്കടവ് പിഎച്ച്സിയുടെ കച്ചേരിക്കടവിൽ ആരംഭിക്കുന്ന പുതിയ സബ് സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളികുന്നേൽ അധ്യഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഐസക് ജോസഫ്, സീമ സനോജ്, സിന്ധു ബെന്നി, ബ്ലോക്ക് പഞ്ചായത്തംഗം മേരി റെജി, പഞ്ചായത്തംഗം ബിജോയ് പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു. പ്രദേശവാസികൾ രണ്ടുപേർ സൗജന്യമായി നൽകിയ എട്ട് സെന്റ് സ്ഥലത്ത് 55 ലക്ഷം രൂപ ചെലവിലാണ് സബ് സെന്റർ നിർമിക്കുന്നത്.