യുഡിഎഫ് സ്ഥിരം പ്രതിപക്ഷ കക്ഷിയായി മാറും; ജനാധിപത്യ കേരള കോൺഗ്രസ്
1598612
Friday, October 10, 2025 7:58 AM IST
കണ്ണൂർ: 2026 ലെ നിയമസഭ തെരഞ്ഞെടുപ്പോടെ കൂടി കേരള നിയമസഭയിൽ യുഡിഎഫ് സ്ഥിരം പ്രതിപക്ഷ കക്ഷിയായി മാറുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജോജി ആനിത്തോട്ടം പറഞ്ഞു. കേരള കോൺഗ്രസിന്റെ 64ാം ജന്മദിന സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ജോസഫ് പരത്തനാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ, ജില്ലാ ഭാരവാഹികളായ ബാബു അണിയറ, ടോമിച്ചൻ നടുത്തൊട്ടിയിൽ, ജോസഫ് മാത്യു, ജസ്റ്റിൻ ജോസ്, ബിജു പുളിക്കൻ, ജോസ് തെക്കടത്ത്, സണ്ണി പരവരാകത്ത് രാജു തന്തുവേലിയിൽ, ബിനു കടിയൻ കുന്നോൽ എന്നിവർ പങ്കെടുത്തു.