യൂത്ത് കോൺഗ്രസ് ജില്ലാതല യംഗ് ഇന്ത്യ കാമ്പയിന് ഇന്ന് തുടക്കം
1598616
Friday, October 10, 2025 7:59 AM IST
കണ്ണൂർ: ജില്ലയിലെ യുവാക്കൾ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് കേൾകുന്നതിനായും യൂത്ത് കോൺഗ്രസ് സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിനായും വിപുലമായ പദ്ധതികൾ ആവിഷ്ക്കരിച്ച് 23 ബ്ലോക്ക് തലങ്ങളിലേക്ക് ജില്ലാ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും നടത്തുന്ന യംഗ് ഇന്ത്യ 2.0 പര്യടനത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും.
ഇരിട്ടിയിൽ വൈകുന്നേരം നാലിന് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനന്റെ അധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം നിർവഹിക്കും.വാർഡ് - മണ്ഡലം തല പ്രതിനിധികളാണ് ബ്ലോക്ക് തലങ്ങളിലെ പരിപാടിയിൽ പങ്കെടുക്കുന്നത്.ഒരു ദിവസം ഒരു ബ്ലോക്കിൽ എന്ന നിലയിൽ ആണ് പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. ഞായറാഴ്ച കളിൽ രണ്ട് ബ്ലോക്കിൽ പരിപാടി നടക്കും.