പണിയിലെ മെല്ലെപോക്ക്: യുഡിഎഫ് ധർണ നടത്തി
1597860
Wednesday, October 8, 2025 12:59 AM IST
എരുവാട്ടി: ചപ്പാരപ്പടവ്-വിമലശേരി-എരുവാട്ടി-തേർത്തല്ലി റോഡിന്റെ പണി അനിയന്ത്രിതമായി നീണ്ടു പോകുന്നതിനെതിരേയും ഉദ്യോഗസ്ഥരുടെ വീഴ്ചക്കെതിരേയും കരാറുകാരുടെ അനാസ്ഥക്കെതിരെയും യുഡിഎഫ് എരുവാട്ടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ ധർണ നടത്തി.
റോഡ് പ്രവർത്തി ഉദ്ഘാടന വേളയിൽ സ്ഥലം എംഎൽഎ എം.വി. ഗോവിന്ദൻ മാസ്റ്റർ ഒന്പതുമാസം കൊണ്ട് പ്രവർത്തി പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ട് മൂന്ന് വർഷമായിട്ടും പൂർത്തീകരിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ല. 11 കോടിയോളം ചെലവഴിച്ച് നടത്തുന്ന റോഡിന്റെ പണിയിൽ വ്യാപകമായി പരാതി ജനങ്ങൾ ഉന്നയിക്കുന്നുമുണ്ട്.
ധർണാ കെപിസിസി മെംബർ വി.പി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഉനൈസ് എരുവാട്ടി അധ്യക്ഷതവഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അലി മങ്കര മുഖ്യപ്രഭാഷണം നടത്തി. ജോസഫ് ജോൺ ഉഴുന്നുപാറ, ക്ളീറ്റസ് ജോസ്, പി.ടി. ജോൺ, സുനിജ ബാലകൃഷ്ണൻ, മുസ്തഫ പാറോൽ, ടി.കെ. റെജി, ജിജോ ആനിതോട്ടം, പി.ജെ. മാത്യു മാസ്റ്റർ, മൈക്കിൾ പാട്ടത്തിൽ, കായക്കൂൽ മമ്മു, ഒ.പി. നജ്മുദ്ധീൻ, കെ.ജെ. ടോമിസ ഷമീം മാഷ് തുടങ്ങിയവർ പ്രസംഗിച്ചു.