പ്രത്യാശ ഭവനിൽ മാനസികാരോഗ്യ ദിനാചരണം നടത്തി
1598610
Friday, October 10, 2025 7:58 AM IST
മേലെചൊവ്വ : ലോക മാനസികാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് പ്രത്യാശ ഭവനിൽ മാനസികാരോഗ്യ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. ക്ലിനിക്കൽ സൈക്കോ തെറാപ്പിസ്റ്റും കൗൺസിലറുമായ സിസ്റ്റർ ടി.സി. കുരുവിള (ഹൃദയാരാം കൗൺസിലിംഗ് സെന്റർ, കണ്ണൂർ) സെമിനാർ ഉദ്ഘാടനം ചെയ്ത് മാനസികാരോഗ്യ അവബോധ ക്ലാസ് നയിച്ചു.
സമ്മേളനത്തിൽ പ്രത്യാശ ഭവൻ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജീന, ഡയറക്ടർ ബ്രദർ ഡോ. ജോസഫ് ചാരുപ്ലാക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ ശ്യാം എന്നിവർ പ്രസംഗിച്ചു. കണ്ണൂർ മിംസ് നേത്രരോഗ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് കണ്ണട വിതരണം നടത്തി. കൊയിലി ഹോസ്പിറ്റൽ നഴ്സിംഗ് കോളജ് വിദ്യാർഥികളുടെയും പ്രത്യാശ ഭവൻ അംഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു.
തുടർന്ന് പൊതുജനങ്ങളിൽ മാനസികാരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി മേലെ ചൊവ്വായിലേയ്ക്കു അംഗങ്ങളും വിദ്യാർഥികളും ചേർന്ന് റാലി സംഘടിപ്പിച്ചു.