സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
1597861
Wednesday, October 8, 2025 12:59 AM IST
ശ്രീകണ്ഠപുരം: കോട്ടൂർ ഐടിഐയിൽ 2023-25 വർഷത്തിൽ പാസായ വിദ്യാർഥികൾക്കുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഐടിഐ ഹാളിൽ നടന്ന ചടങ്ങ് ശ്രീകണ്ഠപുരം പോലീസ് എസ്എച്ച്ഒ ടി.എൻ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. കോട്ടൂർ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോബി എടത്തിനാൽ സിഎസ്ടി അധ്യക്ഷത വഹിച്ചു.
കോട്ടൂർ ഐടിഐ ഡയറക്ടർ ഫാ. ജോഫിൻ തോമസ് സിഎസ്ടി ആമുഖ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എം.ഡി. ജോസ്, ഇൻസ്ട്രക്ടർമാരായ ഫാ. എൻ.ജെ. തോമസ് സിഎസ്ടി, അഞ്ജു രാമചന്ദ്രൻ, സി.പി. ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു. മികവ് നേടിയ വിദ്യാർഥികളെ കാഷ് പ്രൈസും മൊമെന്റോയും നൽകി അനുമോദിച്ചു. വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.