റോവർ റേഞ്ചർ വിദ്യാർഥികൾ ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി
1598129
Thursday, October 9, 2025 12:58 AM IST
ചെമ്പേരി: നിർമല ഹയർ സെക്കൻഡറി സ്കൂൾ റോവർ റേഞ്ചർ യൂണിറ്റ് വിദ്യാർഥികൾ "ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ' പ്രോജക്ടിന്റെ ഭാഗമായുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് നടത്തി. കരുവഞ്ചാലിലെ മലയോരം വെളിച്ചെണ്ണ ഉത്പാദന ശാലയിലാണ് സന്ദർശനം നടത്തിയത്.
ഉത്പാദന പ്രക്രിയയുടെ ആരംഭം മുതൽ അവസാനം വരെയുള്ള ഓരോ നടപടിക്രമങ്ങളും അവർ വീക്ഷിച്ചു. സ്ഥാപനത്തിന്റെ എംഡി ജോസ് കാഞ്ഞമല, ഡയറക്ടർമാരായ ഷെർലി ജോസ്, ജിത്തു ജോസ്, അശ്വിൻ ജോസ്, സച്ചിൻ ജോസ് എന്നിവർ വെളിച്ചെണ്ണ ഉത്പാദനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വ്യാപാര കാലഘട്ടത്തിൽ സംരംഭകത്വം നേരിടുന്ന വെല്ലുവിളികൾ, അവയെ നേരിടേണ്ട മാർഗങ്ങൾ, വ്യാപാര സാധ്യതകൾ എന്നിവ സംബന്ധിച്ചും ബോധ്യപ്പെടുത്തി. സന്ദർശനത്തിന് സ്കൂളിലെ റോവർ റേഞ്ചർ ലീഡർമാരും അധ്യാപകരുമായ ജെറിൻ ജോസ്, ട്വിങ്കിൾ ജേക്കബ്, ഐനെസ് ജോർജ്, സീനിയർ റോവർ മേറ്റ് ഋതു ജോസഫ് ഷാജി, സീനിയർ റേഞ്ചർ മേറ്റ് എർളിൻ റോസ് സീനിയർ റേഞ്ചർ മേറ്റ് എർളിൻ റോസ് ബിജു എന്നിവർ നേതൃത്വം നൽകി.
സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജിവ് സന്ദർശനം ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ സീനിയർ അസിസ്റ്റന്റ് കെ.എം. ആഗ്നസാണ് പദ്ധതിക്കായി വിദ്യാർഥികളെ ഒരുക്കിയത്.