കേരള കോൺഗ്രസ് -എം ജന്മദിനം ആഘോഷിച്ചു
1598622
Friday, October 10, 2025 7:59 AM IST
ചെറുപുഴ: കേരള കോൺഗ്രസ് -എം പുളിങ്ങോം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ 62-ാം ജന്മദിനാഘോഷം ടൗണുകളിൽ കൊടികൾ ഉയർത്തിയും കേക്ക് മുറിച്ചും ആഘോഷിച്ചു. കോലുവള്ളിയിൽ വാർഡ് പ്രസിഡന്റ് ജോണി പൊള്ളക്കാട്ട് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജോബിച്ചൻ മൈലാടൂർ ഉദ്ഘാടനം ചെയ്തു.
വയലായിൽ ചാക്കോ പുത്തൻതറ, ചുണ്ടയിൽ വാർഡ് പ്രസിഡന്റ് ബേബി കുമ്പുക്കൽ, വാഴക്കുണ്ടത്ത് പ്രസിഡന്റ് ബിജു മമ്മൂട്ടിൽ, പുളിങ്ങോത്ത് മണ്ഡലം പ്രസിഡന്റ് ജോബിൻ കായാമ്മാക്കൽ, ഉമയംചാലിൽ വാർഡ് പ്രസിഡന്റ് ഷാജി വെള്ളി മൂഴ, വിജയ് നഗറിൽ പഞ്ചായത്തംഗം മാത്യു കാരിത്താങ്കൽ, ഇടവരമ്പിൽ സജി മാങ്കോട്ടിൽ, കരിയക്കരയിൽ വാർഡ് പ്രസിഡന്റ് ബിജു തെന്നടിയിൽ, പൊൻപുഴയിൽ പഞ്ചായത്തംഗം രജിത സജി, കോഴിച്ചാലിൽ വാർഡ് പ്രസിഡന്റ് ജിജി പുറഞ്ചിറ, രാജഗിരിയിൽ കുര്യൻ ഇരണക്കൽ എന്നിവർ പതാക ഉയർത്തി.
സംസ്ഥാന കമ്മിറ്റി അംഗം ജോസ് തടത്തിൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഡെന്നി കാവാലം, ജില്ലാ കമ്മിറ്റി അംഗം മത്തച്ചൻ ഇളപ്പുങ്കൽ, നിയോജക മണ്ഡലം സെക്രട്ടറി ബേബി താന്നിക്കൽ, മണ്ഡലം സെക്രട്ടറി ഷാജു പുള്ളോലിക്കൽ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ജിസ് കവുങ്ങ് കാട്ടിൽ, വില്യം സക്കറിയാസ്, ജോർജ് ചേനാട്ട്, സാബു തടിക്കാട്ടു പടിയിൽ, പോൾ വെള്ളിമൂഴയിൽ, സിബി തോപ്പിൽ എന്നിവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകി. രാജഗിരിയിൽ നടന്ന സമാപന സമ്മേളനം മണ്ഡലം പ്രസിഡന്റ് ജോബിൻ കായാമ്മാക്കൽ ഉദ്ഘാടനം ചെയ്തു.