ജി ബിൻ വിതരണ ഉദ്ഘാടനം നടന്നു
1598621
Friday, October 10, 2025 7:59 AM IST
ശ്രീകണ്ഠപുരം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ജി ബിൻ വിതരണ ഉദ്ഘാടനം നടന്നു. നഗരസഭാധ്യക്ഷ ഡോ.കെ.വി. ഫിലോമിന നിർവഹിച്ചു.
33ലക്ഷം രൂപയാണ് പദ്ധതി വിഹിതം 614 ഗുണഭോക്താക്കൾക്കാണ് പ്രയോജനം ലഭിക്കുന്നത്.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന വർഗീസ് അധ്യക്ഷത വഹിച്ചു.
ക്ലീൻ സിറ്റി മാനേജർ പി. മോഹനൻ, കൗൺസിലർമാരായ കെ.വി.കുഞ്ഞിരാമൻ, സിജോ മറ്റപ്പള്ളിയിൽ, ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രേമരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സതീശൻ എന്നിവർ പങ്കെടുത്തു.