വന്യജീവികളെ അകറ്റാൻ തരിശിടങ്ങളിൽ കാപ്പി കൃഷി വ്യാപന പദ്ധതിയുമായി ചെറുപുഴ പഞ്ചായത്ത്
1598736
Saturday, October 11, 2025 1:47 AM IST
ചെറുപുഴ: വന്യജീവികളെ അകറ്റാൻ തരിശിടങ്ങളിൽ കാപ്പി കൃഷി വ്യാപന പദ്ധതിയുമായി ചെറുപുഴ പഞ്ചായത്ത്. പദ്ധതിയുടെ ചെറുപുഴ പഞ്ചായത്തുതല ഉദ്ഘാടനം ജോസ്ഗിരിയിൽ നടന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ കാപ്പി തൈ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. ജോയി അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാന്റി കലാധരൻ, പഞ്ചായത്തംഗങ്ങളായ സിബി എം. തോമസ്, മാത്യു കാരിത്താങ്കൽ, രജിത സജി, കൃഷി ഓഫീസർ പി. അഞ്ജു, അസിസ്റ്റന്റ് കൃഷി ഓഫീസർ പി. ഗീത, കെ.ജെ. ജോൺ കല്ലിട്ടാംകുഴി എന്നിവർ പ്രസംഗിച്ചു.