ജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 22 വരെ കണ്ണൂരില്‍
1597855
Wednesday, October 8, 2025 12:59 AM IST
കണ്ണൂർ: ജില്ലാ സ്കൂള്‍ കലോത്സവം നവംബര്‍ 18 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കും. കണ്ണൂര്‍ നഗര ത്തിലെ 13 വേദികളിലായി നടക്കുന്ന ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദി കണ്ണൂര്‍ ജിവിഎച്ച്എസ്എസ് സ്പോര്‍ട്സില്‍ ഒരുക്കും. കലോത്സവത്തിന്റെ വിപുലമായ നടത്തിപ്പിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ചെയര്‍മാനായും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡി. ഷൈനി ജനറല്‍ കണ്‍വീനറായും സംഘടക സമിതി രൂപീകരിച്ചു.
ജില്ലാ സ്കൂള്‍ കലോത്സവം വിപുലമായി നടത്തുമെന്ന് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി പറഞ്ഞു. കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന യോഗത്തില്‍ എസ്എസ്കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.സി. വിനോദ്, അധ്യക്ഷത വഹിച്ചു.