വിമൽജ്യോതിയുടെ സ്കിൻ ഓറ
1598748
Saturday, October 11, 2025 1:48 AM IST
ശ്രീകണ്ഠാപുരം: സിബിഎസ്ഇ കലോത്സവ നഗരിയിൽ എറെ ചർച്ചയായത് വിമൽജ്യോതി എൻജിനിയറിംഗ് കോളജ് വിദ്യാർഥികളുടെ നൂതന മിനി പ്രോജക്ടായ സ്കിൻ ഓറ. സിഇ ബിഎസ് ഡിപ്പാർട്ട്മെന്റ് നാലാംവർഷ വിദ്യാർഥി പി.എസ്. ശീതൾ, ടീമംഗങ്ങളായ സ്നേഹ,ലെന, സാനിയ എന്നിവർ ചേർന്ന് "സ്കിൻ ഓറ എന്ന പേരിൽ ഒരു നൂതന മിനി പ്രോജക്റ്റ് വികസിപ്പിച്ചെടുത്തിരുന്നു.
വ്യത്യസ്ത ചർമ തരങ്ങൾ വിശകലനം ചെയ്യുന്നതിനും അനുയോജ്യമായ ചർമസംരക്ഷണ, ഭക്ഷണക്രമ ശുപാർശകൾ നൽകുന്നതിനും സഹായകമായ പ്രൊജക്ട് ഇമേജ് പ്രോസസിംഗും മെഷീൻ ലേണിംഗ് ടെക്നിക്കുകളും ഉപയോഗിക്കുന്നു.
മേരിഗിരി സ്കൂളിൽ അക്കാദമിക് മിനി പ്രോജക്ട് എക്സിബിഷന്റെ ഭാഗമായാണ് ടീം ഈ പ്രോജക്ട് പ്രദർശിപ്പിച്ചത്. വിവിധ സ്കൂൾ അധ്യാപകരും കുട്ടികളും പരീക്ഷിച്ചു.