ശ്രീകണ്ഠപുരത്ത് പാലിയേറ്റീവ് സന്ദേശ റാലി സംഘടിപ്പിച്ചു
1599263
Monday, October 13, 2025 2:01 AM IST
ശ്രീകണ്ഠപുരം: സമരിറ്റൻ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് ദിനത്തിന് മുന്നോടിയായി ശ്രീകണ്ഠപുരത്തും പരിസരപ്രദേശങ്ങളിലും ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പാലിയേറ്റീവ് സന്ദേശ റാലി സംഘടിപ്പിച്ചു. ശ്രീകണ്ഠപുരം എസ്ഐ പി.പി. പ്രകാശൻ ഫ്ലാഗ് ഓഫ് ചെയ്തു.
വോളണ്ടിയർമാർ, ശ്രീകണ്ഠപുരം യൂണിറ്റ് എക്സ് സർവീസ് മെൻസ് ലീഗ്, ശ്രീകണ്ഠപുരത്തെയും ചെങ്ങളായിയിലെയും ആശാവർക്കർമാർ, ആരോഗ്യപ്രവർത്തകർ,സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവരും ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്, കോട്ടൂർ ഐടിഐ, ലിറ്റിൽ ഫ്ലവർ സ്കൂൾ കോട്ടൂർ, ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ഗവ. ഹൈസ്കൂൾ, ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ എന്നീ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും സന്ദേശറാലിയിൽ പങ്കെടുത്തു.
ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡിൽ നടന്ന പൊതുസമ്മേളനത്തിൽ ഡോ. ലില്ലി അധ്യക്ഷത വഹിച്ചു. സമരിറ്റൻ ഒപ്പം കൂട്ടായ്മയുടെ മുൻ ചെയർമാൻ പ്രഫ.വി.ഡി. ജോസഫിന്റെ സ്മരണാർഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ സ്കോളർഷിപ്പ് തുക എർവിൻ സന്തോഷിന് കൈമാറി.
ഫാ. അനൂപ് നരിമറ്റത്തിൽ, ഫാ. ഷെബിൻ പന്തക്കൽ, ഫാ. അനന്ദു വില്ലിടുംപാറ, ഫാ. ബിനു പൈമ്പിള്ളിൽ സമരിറ്റൻ, ഒപ്പം പാലിയേറ്റീവ് കൂട്ടായ്മ ചെയർമാൻ കെ.വി. ശശിധരൻ സോയി ജോസഫ്, സൈജോ ജോസഫ്, ജോസ് കൊല്ലിയിൽ, പുരുഷോത്തമൻ, രാജേഷ് എന്നിവർ പ്രസംഗിച്ചു.